രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്നിലാണ് അയലക്കറി

News Desk February 13, 2018

ആരോഗ്യം നല്‍കാന്‍ മികച്ച ഒരു വിഭവമാണ് അയല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉത്തമ ഭക്ഷണമാണ് ഈ കുഞ്ഞന്‍ മത്സ്യം

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ അയലക്കറി കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും അയല കഴിക്കുന്നത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അയല മുന്നിലാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അയല സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കാന്‍ അയലക്കറി സഹായിക്കുന്നു.അയലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയെല്ലാം മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതാകട്ടെ അയലയില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

Tags:
Read more about:
EDITORS PICK