പ്രണയ ദിനത്തില്‍ പ്രതിഷേധവും ആക്രമണങ്ങളും പാടില്ലെന്ന് പ്രവീണ്‍ തൊഗാഡിയ

News Desk February 13, 2018

ഛണ്ഡീഗഡ്: വര്‍ഷങ്ങളായി പ്രണയദിനാഘോഷങ്ങളെ എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രണയ ദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഛഢീഗഡില്‍ വച്ചു നടന്ന വിഎച്ച്പി ബജ് രംഗ്ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നും അതവര്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:
Read more about:
RELATED POSTS
EDITORS PICK