രണ്‍വീര്‍ സിംഗിനേ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത് രണ്ട് കോടിക്ക്!

News Desk February 13, 2018

പത്മാവത് സിനിമയ്ക്കുശേഷം ഗല്ലി ബോയ് എന്ന സിനിമയിലാണ് രണ്‍വീര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രണ്‍വീറിന്റെ നായിക ആലിയ ഭട്ടാണ്.

അടുത്തിടെ രണ്‍വീറിനെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് ഒരു സംഘം സമീപിച്ചിരുന്നു. 30 മിനിറ്റ് നേരം വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 2 കോടിയാണ് സംഘാടകര്‍ താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ രണ്‍വീര്‍ ഈ വാഗ്ദാനം നിരസിക്കുകയാണ് ചെയ്തത്.

രണ്‍വീര്‍ ഓഫര്‍ നിരസിച്ചത് ഗല്ലി ബോയ്യുടെ ഷൂട്ടിങ്ങിനെ ബാധിക്കുമെന്നതിനാലാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാത്രി 6 വരെ ഗല്ലി ബോയ്യുടെ ഷൂട്ടിങ് ഉണ്ട്. മറ്റൊരു നഗരത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് അതേ ദിവസം തിരികെ ഷൂട്ടിങ് സെറ്റില്‍ എത്തുന്നത് ഷൂട്ടിങ്ങിനെ ബാധിക്കും. പണത്തെക്കാള്‍ തന്റെ അഭിനയത്തിന് പ്രാധാന്യം നല്‍കിയതുകൊണ്ടാണ് രണ്‍വീര്‍ ഈ ഓഫര്‍ നിരസിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, പത്മാവത് സിനിമയുടെ വിജയത്തിനുശേഷം രണ്‍വീര്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 13 കോടിയാണ് രണ്‍വീര്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എന്നാണ് വിവരം.

Read more about:
EDITORS PICK
SPONSORED