അബുദാബിയില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക്ക് പിഴയിലെ ഇളവ് മാര്‍ച്ച് ഒന്നിന് അവസാനിക്കും

News Desk February 13, 2018

അബുദാബി: യുഎഇയുടെ 46-ാം ദേശീയ ദിനാഘോഷവും അബുദാബി പൊലീസിന്റെ 60-ാം വാര്‍ഷികാഘോഷവും പ്രമാണിച്ച് ട്രാഫിക് പിഴയില്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം ഇളവ് മാര്‍ച്ച് ഒന്നിന് അവസാനിക്കും. 2016 ഓഗസ്റ്റ് ഒന്നിനും 2017 ഡിസംബര്‍ ഒന്നിനും ഇടയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഇളവ് നല്‍കിയത്.

അബുദാബി പൊലീസിന്റെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളിലൂടെയോ സ്മാര്‍ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചറിയാനും പിഴ അടയ്ക്കാനും കഴിയുമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖെയ്ലി അറിയിച്ചു.

ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ തടയുന്നതിനും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ വേണ്ടിയായിരുന്നു 50ശതമാനം ആനുകൂല്യം അനുവദിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Tags:
Read more about:
EDITORS PICK