ഡല്‍ഹിയില്‍ കാണാതായ കുട്ടിയുടെ മ്യതദേഹം സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

News Desk February 13, 2018

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ 5 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അവദേശ് സാക്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു വര്‍ഷത്തോളം കുട്ടിയുടെ കുടുംബത്തോടൊപ്പം സാക്യ താമസിച്ചിരുന്നു.

ജനുവരി 7 മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ തിരയുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പം യുവാവും പോയിരുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും ഒപ്പം പോയിരുന്നു. ഇന്നു രാവിലെ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസാണ് സ്യൂട്ട്‌കെയ്‌സില്‍ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം പുറത്തായത്. അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. സിവില്‍ സര്‍വീസ് പരിക്ഷക്കുവേണ്ടി പരിശീലിച്ചു വരികയായിരുന്നു യുവാവ്. കുട്ടിയെ വീട്ടുക്കാര്‍ കാണിക്കാതിരുന്നതാണ് കൊലപാതകത്തിന് പിന്നില്‍.

Read more about:
RELATED POSTS
EDITORS PICK