സുഡാനി ഫ്രം നൈജീരിയയുടെ ഉഗ്രൻ ട്രെയ്‌ലർ കാണാം

Pavithra Janardhanan February 13, 2018

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ കഥയുമായി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഉഗ്രൻ ട്രെയിലറെത്തി.ചിത്രത്തില്‍ സൗബിന്‍ ഷാഹിറും, സാമുവല്‍ റോബിന്‍സണുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

സെവന്‍സ് കളിക്കാനെത്തി പിന്നീട് സൗബിന്റെ വീട്ടില്‍ താമസമാക്കിയ സുഡാനിയെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഫുട്ബോൾ പശ്ചാത്തലമാക്കി ഇറക്കിയ ചിത്രം മലപ്പുറത്തും കോഴിക്കോടുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

സക്കറിയ തന്നെ കഥയെഴുതി ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷഹബാസ് അമന്റെയും അന്‍വര്‍ അലിയുടെയും വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.

Read more about:
RELATED POSTS
EDITORS PICK