വിജയ് മല്യക്ക് ബ്രിട്ടണിലും സാമ്പത്തിക തട്ടിപ്പ്! 578 കോടി രൂപ പിഴ വിധിച്ച് ലണ്ടന്‍ ഹൈക്കോടതി

Web Desk February 13, 2018

ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേയ്ക്ക് കടന്നുകളഞ്ഞ വിവാദ മദ്യ വ്യവസായി വിജയ് മല്യ ബ്രിട്ടണിലും സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി. വിമാനം വാങ്ങിയ വകയില്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ഒ.സി ഏവിയേഷനും വിജയ് മല്യയുടെ കിങ് ഫിഷറും തമ്മിലുളള കേസിലാണ് വിധി വന്നത്.

90 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനാണ് ലണ്ടനിലെ ഹൈക്കോടതി വിധിച്ചത്. ഇന്ത്യന്‍ മണി ഏകദേശം 578.39 കോടിയോളം രൂപ. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ പിടിയിലാവാതിരിക്കാന്‍ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയ്ക്ക് എതിരെ മാര്‍ച്ച് 16 ന് വിചാരണ നടക്കാനിരിക്കെയാണ് പുതിയ കേസില്‍ വിധി വന്നിരിക്കുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായ ബി.ഒ.സി ഏവിയേഷനുമായി നാല് വിമാനങ്ങളുടെ കരാറാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഒപ്പുവച്ചത്. ഇതില്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങിയെങ്കിലും കിങ് ഫിഷര്‍ കമ്പനി പണം നല്‍കിയില്ല. ഇതോടെ നാലാമത്തെ വിമാനം നല്‍കാതെ ബിഒസി കരാറില്‍ നിന്ന് പിന്‍വാങ്ങി. പിന്നാലെ നിയമനടപടിയും സ്വീകരിച്ചു.

Tags:
Read more about:
EDITORS PICK
SPONSORED