വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഒന്നിക്കുമ്പോള്‍!

News Desk February 13, 2018

വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഒന്നിച്ച പാട്ടുകളല്ലാം ഹിറ്റുകളാണ്. തട്ടത്തിന്‍ മറയത്ത് മുതല്‍ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കിക്കമ്മല്‍ എന്ന പാട്ട് കേരളവും, ഇന്ത്യയും കടന്ന് ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുത്തതാണ്.

ഇപ്പോള്‍ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ. സിനിമയിലെ മാണിക്യ മലരായ എന്ന ഗാനം ഇതിനോടകം സൂപ്പര്‍ ഹിറ്റായി. ഷാനിന്റെ ഈണത്തിന് ശബ്ദമായത് ഇക്കുറിയും വിനീത് തന്നെ. എന്നാല്‍ ഈ കൂട്ടുകെട്ടിനു പിന്നിലെ വിജയരഹസ്യം എന്താണെന്ന് തനിക്കും അറിയില്ലെന്നാണ് ഷാന്‍ പറയുന്നത്.

ജിമിക്കി കമ്മല്‍ കംപോസ് ചെയ്തപ്പോള്‍ ഷാനിന് തോന്നിയത് വിനീത് പാടിയാല്‍ നന്നായിരിക്കും എന്നാണ്. വീനീത് പാടി, പാട്ട് ലോകം മുഴുവന്‍ ഏറ്റെടുത്തു. മാണിക്യ മലരായ എന്ന പാട്ടിലും സംവിധായകന്‍ ഒമര്‍ ലുലുവിനും വിനീത് പാടണം എന്നായിരുന്നു.

 

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന പാട്ടിലൂടെയാണ് വിനീതിനെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് എന്റെ ഖല്‍ബിലെ എന്ന ഗാനവും ഹിറ്റുകളുടെ ഇടയില്‍ സ്ഥാനം പിടിച്ചു.

പാട്ടുകേള്‍ക്കുന്നവരുമായി വിനീതിന് എന്തോ ഒരു അടുപ്പമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടന്ന് ഷാന്‍ പറയുന്നു.ആ പാട്ടിനെ പറ്റി കൂടുതല്‍ അറിയാന്‍ താല്‍പര്യം കാണിക്കും. അതാവാം ഹിറ്റുകളുടെ രഹസ്യം .ഈ വീഡിയോ ഇപ്പോഴും വൈറലാണ്.

Read more about:
EDITORS PICK
SPONSORED