ഇന്ന് ലോക റേഡിയോ ദിനം

News Desk February 13, 2018

സംഗീതപ്രേമികളുടെ മനസ്സില്‍ പാട്ടിന്റെ കുളിര്‍മഴ പെയ്യിച്ച റേഡിയോക്കുമുണ്ട് ഒരു ദിനം.1946 ഫെബ്രുവരി 13 ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂചികമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 13ാം തീയതി ലോക റേഡിയോ ദിനമായി ആചരിച്ച് വരുന്നത്. 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തിരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും സഹായിച്ചത് റേഡിയോ എന്ന ഉപകരണമായിരുന്നു. ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ വിജയത്തിലേക്ക് നയിക്കുവാന്‍ റേഡിയോ ഉപയോഗപ്രദമാകും.

ആഗോളതലത്തില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, ദൃശ്യശ്രവണ മാധ്യമങ്ങളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ ലോകനേതാക്കളില്‍ എത്തിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആണ് യുനസ്‌കോ തീരുമാനിച്ചിരിക്കുന്നത്. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്.

1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പിനിയായി ഇത് മാറ്റി ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ എന്ന ഉപകരണം അന്യമായിരിക്കുകയാണെങ്കിലും റേഡിയോയിലെ വാര്‍ത്ത കേള്‍ക്കുന്നത് കൗതുകമായി കാണുന്ന ഒരു തലമുറയെ ഇന്നും സമൂഹത്തില്‍ കാണുവാന്‍ സാധിക്കും.

ആകാശ വാണിയില്‍ നിരവധി പരിപാടികള്‍ ഉണ്ട്.വന്ദേമാതരം,സുഭാഷിതം,കാവ്യഞ്ജലി, ഉദയഗീതം, പ്രഭാതഭേരി,വാര്‍ത്താതരംഗിണി, വാര്‍ത്താവീക്ഷണം, ജില്ലാവ്യത്താന്തം,എഴുത്തുപെട്ടി,ഒരു വട്ടം കൂടി.വീട്ടുവിശേഷങ്ങള്‍, ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍, പുലര്‍വെട്ടം, നാട്ടറിവ്, നിയമവേദി, നല്ല മലയാളം, വയലും വീടും, കാര്‍ഷികമേഖല വാര്‍ത്തകള്‍, ഹരിതം ഫോണ്‍-ഇന്‍ പരിപാടി, യുവവാണി, കായികലോകം, വിദ്യാഭ്യാസരംഗം. റേഡിയോ ഹെല്‍ത്ത്, മാപ്പിളപ്പാട്ട്,

 

ശാസ്ത്രപരിപാടി, ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങള്‍, ചലച്ചിത്ര ഗാന പരിപാടി.മഹിളാലയം, സാഹിത്യരംഗം, സാഹിത്യ പരിപാടി,ദേശീയസംഗീതപരിപാടിസര്‍ഗകേരളംഗാന്ധിമാര്‍ഗ്ഗം, ഗാന്ധിജിയുടെ ചിന്തകള്‍, ഇംഗ്ലീഷ് ഗാന പരിപാടി, റേഡിയോ നാടകം,വാര്‍ത്താവീക്ഷണം,ഹിന്ദിപാഠം,സര്‍ഗ്ഗകേരളം,നാട്ടുവിശേഷം,റെയില്‍വേ സമയക്രമം,പ്രാദേശിക അറിയിപ്പുകള്‍,യൂണിവേഴ്‌സിറ്റി – പരീക്ഷാവാര്‍ത്തകള്‍,കമ്പോളനിലവാരം.

 

ഇന്ന് റേഡിയോ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.ടെലിവിഷനും,ഫോണും എല്ലാം കടന്നു വന്നപ്പോള്‍ റേഡിയോ ആര്‍ക്കും വേണ്ടാതായി.ആ കുറവ് നികത്താന്‍ ആണ് എ.ഫ്.എം കടന്ന് വന്നത്.റേഡിയോയുടെ ഒരു പുതിയ രൂപമാണിത്.പാട്ടും,കളിയും എല്ലാം നിറഞ്ഞ എ.ഫ്.എം ആളുകള്‍ സ്വീകരിച്ചു.പഴമയെ പുതിയതാക്കി മാറ്റി.

Read more about:
EDITORS PICK
SPONSORED