കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം താന്‍ കണ്ടുവെന്ന സിനിമ വാരികയിലെ ലേഖനത്തിനെതിരെ നടി സുജ കാര്‍ത്തിക കോടതിയിലേക്ക്‌, ലേഖനത്തില്‍ പറയുന്നത്

Web Desk February 14, 2018

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജ കാര്‍ത്തികയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രമുഖ സിനിമ വാരികയില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ലേഖനത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് സുജ. മുമ്പ് ദിലീപുമായി വ്യക്തിപരമായ വൈരാഗ്യം ഉള്ള ആളാണ് ലേഖനം എഴുതിയതെന്നും തന്നെ പൊതുമധ്യത്തില്‍ അപമാനിക്കാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് ലേഖകന്‍. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തുന്നത്. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കുമെന്നുറപ്പാണ്.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- സുജാ കാര്‍ത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും അറിയാം. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സുജാ കാര്‍ത്തികയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്. ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ വാര്‍ത്ത നല്കിയിരിക്കുന്നത്.

2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ. 2010 ജനുവരി 31ന് സുജ വിവാഹിതയായി. ഇതോടെ അഭിനയത്തില്‍ നിന്ന് അകന്നു. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്.

Read more about:
EDITORS PICK
SPONSORED