പ്രണയ ദിനത്തില്‍ കമിതാക്കള്‍ക്ക് എതിരെ അക്രമം:ഹൈദരാബാദിലും,മംഗലാപുരത്തും പ്രതിഷേധം ശക്തം

News Desk February 14, 2018

അഹമ്മദാബാദ്: സബര്‍മതിക്കടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുറുവടിയുമായെത്തിയ ആക്രമികള്‍ കമിതാക്കളെ സ്ഥലത്ത് നിന്നും ഓടിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്തു.

തീവ്ര വലതുപക്ഷ സംഘടനകള്‍ രാജ്യത്ത് ഉടനീളം പ്രണയ ദിനത്തിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്. ഹൈദരാബാദിലും മംഗലാപുരത്തും ബജ്‌റംഗ്ദള്‍ പ്രതിഷേധം നടത്തി. പൊതുസ്ഥലത്ത് വരുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന് സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാലന്റൈന്‍സ് ദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് ഇവരുടെ വാദം.

Tags:
Read more about:
EDITORS PICK
SPONSORED