ബീഫ് കറി ഉണ്ടാക്കാം തനി നാടൻ രീതിയിൽ

Pavithra Janardhanan February 14, 2018

നാടൻ രുചി ഇഷ്ടമുള്ളവർക് ഈ കറി ഉറപ്പായും ഇഷ്ടമാകും.ഇത് വരെ ബീഫ് കറി ഉണ്ടാക്കാൻ അറിയാത്തവർക്കും സിംപിൾ ആയി ഇനി മുതൽ തനി നാടൻ രീതിയിൽ ബീഫ് കറി ഉണ്ടാക്കാം.

ചേരുവകള്‍:

ബീഫ്: ഒരു കിലോ
സവാള 3 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് : 3 ടീസ്പൂൺ
ചെറിയ ഉള്ളി ചതച്ചത്: കുറച്ച്
പച്ച മുളക് – 6 എണ്ണം
കറിവേപ്പില – കുറച്ച്
തേങ്ങാ കൊത്ത് – ഒരു മുറി
ഗരം മസാല പൊടി: അര സ്പൂൺ
മല്ലിപൊടി: 3 ടി സ്പൂൺ
മുളക് പൊടി: ഒന്നര സ്പൂൺ
മഞ്ഞൾ പൊടി: അര സ്പൂൺ
വെളിച്ചെണ്ണ: 4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
(താളിക്കാന്‍: ചെറിയ ഉള്ളി അരിഞ്ഞതു കുറച്ച് കറിവേപ്പില കുറച്ച്)

തയ്യാറാക്കുന്ന വിധം:

ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള :ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് കീറിയതും ചേർത്ത് വഴറ്റുക പച്ച മണം മാറിയതിന് ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.അതിൽ മല്ലിമുളക് മഞ്ഞൾ ഗരം മസാല പൊടികൾ ചേർത്ത് നന്നായി വഴറ്റുക അതിലേക്ക് – കഴുകി വാരി വെച്ച ബീഫും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് – കുക്കർ – അടച്ചു വെച്ചു വേവിക്കുക. വെന്തതിനു ശേഷം നാളികേരകൊത്ത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മുപ്പിച്ച് അതിലേക്കൊഴിക്കുക. വളരെ പെട്ടന്ന് സ്വാദിഷ്ടമായ നാടൻ ഇറച്ചിക്കറി തയ്യാർ .

Tags:
Read more about:
EDITORS PICK
SPONSORED