സംസ്ഥാനത്തെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ചു

Pavithra Janardhanan February 14, 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. ചൊവ്വാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തിരുന്നു. ഇത് ഇ​​​ന്നു ചേ​​​ർന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ക്കുകയായിരുന്നു. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഫെബ്രുവരി 16ലേക്ക് നീട്ടിയത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടതുമുന്നണി യോഗം ചേരുകയും ഈ വിഷയം പരിശോധിക്കുകയും ചെയ്തത്.

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED