മട്ടന്‍ ബിരിയാണിയില്‍ മട്ടന് പകരം പൂച്ച ഇറച്ചി:ചെന്നൈയില്‍ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നത്

News Desk February 14, 2018

ചെന്നൈ: ഒട്ടേറെ വീടുകളില്‍ നിന്ന് ഒരേ ദിവസം വളര്‍ത്തുപൂച്ചകളെ കാണാതായിത്തുടങ്ങിയപ്പോഴായിരുന്നു ചെന്നൈ നിവാസികള്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയെ സമീപിച്ചത്. തുടര്‍ന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

നരികൊറവ വിഭാഗത്തില്‍പ്പെട്ട നാടോടികളാണ് പൂച്ചകളെ പിടികൂടിയിരുന്നത്. നഗരത്തില്‍ പലയിടത്തായി തമ്പടിച്ച ഇവരില്‍ നിന്ന് നാല്‍പതോളം പൂച്ചകളെയും കണ്ടെത്തി. ചെന്നൈയിലെ റോഡരികിലുള്ള ചെറിയ തട്ടുകടകള്‍ക്കു വില്‍ക്കാനാണ് ഇവര്‍ പൂച്ചകളെ പിടികൂടിയിരുന്നത്.

തട്ട്കടകളില്‍ കുറഞ്ഞ വിലക്കു നല്‍കുന്ന മട്ടണ്‍ ബിരിയാണിയില്‍ ആട്ടിറച്ചിക്കു പകരം ചേര്‍ക്കുന്നത് പൂച്ചയിറച്ചിയാണ്. ബാറുകളോടും മദ്യവില്‍പന ശാലകളോടും ചേര്‍ന്നുള്ള തട്ടുകടകളിലായിരുന്നു ഈ പൂച്ചബിരിയാണി വില്‍പന. കഴിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യത്തിലാണ് ഇത്തരം ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വില്‍പന. കഴിഞ്ഞ 20 വര്‍ഷമായി നാടോടികള്‍ ഇത്തരത്തില്‍ തട്ടുകടക്കാര്‍ക്കു പൂച്ചയിറയിച്ചി വില്‍ക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കയറില്‍ കുരുക്കിയും വലയിലാക്കിയുമാണ് പൂച്ചകളെ പിടികൂടുന്നത്. പിന്നീട് ഇവയെ കൂട്ടത്തോടെ ചൂടുവെള്ളത്തിലിട്ട് കൊല്ലും. തൊലിയുരിച്ച് വില്‍പനയും നടത്തും. വിവാഹം പോലുള്ള ആഘോഷത്തിനിടയിലും ഈ നാടോടി വിഭാഗക്കാര്‍ പൂച്ചയിറച്ചി വിളമ്പാറുണ്ട്. സന്ധിവാതത്തിന് പൂച്ചയിറച്ചി മികച്ച ഔഷധമാണെന്ന അന്ധവിശ്വാസത്തെത്തുടര്‍ന്ന് സാധാരണക്കാരും ഇതു വാങ്ങുന്നത്.

 

Read more about:
EDITORS PICK
SPONSORED