മുസ്ലീം മതവികാരത്തെ വൃണപ്പെടുത്തി, പ്രിയ വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലിസ് സ്‌റ്റേഷനില്‍ പരാതി

Web Desk February 14, 2018

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്ലീം യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്.

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന ചീപ് പബ്ലിസിറ്റിയാകാം ഇതിനുള്ള പിന്നിലുള്ള കാരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.

Read more about:
EDITORS PICK
SPONSORED