ചരിത്രത്തിലെ പ്രണയങ്ങള്‍!

News Desk February 14, 2018

ചരിത്രത്താളുകളില്‍ ഇടം പിടിച്ച ചില പ്രണയകഥകള്‍ ഉണ്ട്.മരണമില്ലാത്ത ചില കഥകള്‍.കാലങ്ങളേറെ കഴിഞ്ഞിട്ടും അവ ഇപ്പോഴും തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകരുകയും, എഴുത്തിലൂടെ നിലനില്‍ക്കയും ചെയുന്നു. കഥകളല്ല, ഇവയില്‍ പലതും.

താജ്മഹല്‍ പോലുള്ള ചില പ്രണയസ്മാരകങ്ങള്‍ അമരത്വം പ്രാപിച്ച് ഇപ്പോഴും നില നില്‍ക്കുന്നു. ക്യൂന്‍ വിക്ടോറിയയുടേയും ആല്‍ബട്ടിന്റെയും പ്രണയകഥ ചരിത്രം ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒന്നാണ്. ബക്കിംഗ് ഹാം പാലസിലെ ആദ്യ റോയല്‍ ബ്രിട്ടീഷ് ദമ്പതിമാരായിരുന്നു ഇവര്‍. തന്റെ വിവാഹദിനത്തെ പറ്റി ക്യൂന്‍ വിക്ടോറിയ തന്റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

ലോകത്തെ ഏഴ് മഹാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും മുംതാസിന്റെയും പ്രണയസ്മാരകമാണ്. മരണമടഞ്ഞ മുംതാസിന്റെ ഓര്‍മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണി കഴിപ്പിച്ചതാണ് ഈ പ്രണയസ്മാരകം.

നെപോളിയന്‍ ചക്രവര്‍ത്തിയുടേയും ജോസഫൈന്റെയും പ്രണയകഥയും പ്രസിദ്ധമാണ്. ഒരു സന്താനത്തെ കൊടുക്കാനായില്ലെന്നതു കൊണ്ട് ജോസഫൈനെ നെപ്പോളിയന്‍ ഉപേക്ഷിച്ചുവെന്നത് കഥയുടെ മറ്റൊരു വശം. എങ്കിലും ജോസഫൈനെ നെപ്പോളിയന്‍ ഭ്രാന്തമായി സ്നേഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ക്യൂന്‍ ഹെലന്‍-പാരിസ് പ്രണയകഥയും ചരിത്രത്തിലുണ്ട്. ട്രോയ് നാട്ടുരാജാവായിരുന്നു പാരിസ്. ഹെലന്‍ വിവാഹിതയായിരുന്നുവെങ്കിലും ഈ പ്രണയത്തിന് അന്ത്യമായത് 10 വര്‍ഷം നീണ്ടു നിന്ന ട്രോയ് യുദ്ധത്തില്‍ പാരിസ് മരിച്ചതോടെയാണ്.

ക്ലിയോപാട്ര-മാര്‍ക് ആന്റണി പ്രണയകഥയും വളരെ പ്രസിദ്ധമാണ്. വിശ്വസുന്ദരിയായ ക്ലിയോപാട്രയുടെ ഈ പ്രണയകഥ പ്രസിദ്ധമായ ഷേക്സ്പിയര്‍ കൃതി കൂടിയാണ്.

ചരിത്രത്തിലെ ഏറ്റവും വിശ്വവിഖ്യാതമായ പ്രണയകഥയാണ് റോമിയോ-ജൂലിയറ്റ്. തങ്ങളുടെ പ്രണയത്തിനു വേണ്ടി ഇവര്‍ നടത്തിയ ചെറുത്തുനില്‍പുകളും വളരെ പ്രസിദ്ധമാണ്.

സലിം-അനാര്‍ക്കലി പ്രണയകഥയും വളരെ പ്രസിദ്ധം തന്നെ. മുഗള്‍ രാജകുമാരനായ സലീം കൊട്ടാരദാസിയായ അനാര്‍ക്കലിയെ പ്രണയിക്കുന്നു. ഈ ബന്ധം അംഗീകരിക്കാത്ത സലീമിന്റെ പിതാവ് അനാര്‍ക്കലിയെ ജീവനോടെ തന്നെ അടക്കുകയായിരുന്നു. അനാര്‍ക്കലിയെ ബന്ധിച്ച് ഇതിനു മുകളില്‍ ചുവര്‍ പണിയുകയാണ് സലീമിന്റെ പിതാവ് ചെയ്തത്.

ഗ്രീക്ക് പ്രണയകഥയിലെ നായികാ നായകന്മാരാണ് ഒഡീസിയസും പെനലോപും. ഒഡീസിയസ് ഒരു യുദ്ധത്തിനു പോയി 20 വര്‍ഷം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അതുവരെ പെനലോപ് കാത്തിരിക്കുകയായിരുന്നു.ഇനിയും ഉണ്ട് മണ്‍മറഞ്ഞു പോയ പ്രണയങ്ങള്‍.

Tags:
Read more about:
EDITORS PICK
SPONSORED