മീരയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ!

Pavithra Janardhanan February 14, 2018

ദുബൈ: മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം. ഇപ്പോഴിതാ തടിച്ചുരുണ്ട മീര ജാസ്മിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

പുതിയ സിനിമയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പാണോ ഇതെന്നും അറിയാൻ കഴിയുന്നില്ല. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Read more about:
EDITORS PICK
SPONSORED