മതനിന്ദയാരോപിച്ച് ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

News Desk February 14, 2018

ഹൈദരാബാദ്: ഒരു അഡാറ് ലവ് സിനിമയിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തു. ഹൈദരാബാദ് ഫലഖ്നമ പൊലീസാണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്.

ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് പ്രവാചക നിന്ദയാണെന്നാരോപിച്ച് പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ഹാപ്പി വെഡ്ഡിങ്ങ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED