#WatchVideo വീണ്ടും പ്രീയാ ഇഫക്ട്‌! ഒരു അഡാറ് ലവ്‌ന്റെ അഡാറ് ടീസര്‍ കാണാം

Web Desk February 14, 2018

കുറച്ച് ദിവസങ്ങളായി യൂടുബിലും മറ്റു സമൂഹമാധ്യമങ്ങളിലും ഹിറ്റായി മാറിയ ഒന്നാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം. ഇതിലെ ഗാനരംഗങ്ങള്‍ പലരും ഇതോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇപ്പോളിതാ പ്രണയ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഗാനത്തിലെ പോലെ തന്നെ പ്രീയാ വാര്യര്‍ തന്നെയാണ് ടീസറിലേയും താരം.

ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പ്രണയത്തിനും നര്‍മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

Read more about:
EDITORS PICK
SPONSORED