ഭര്‍ത്താവിന്റെ പീഡനം: മലയാളി യുവാവിനെതിരെ ഭാര്യ പരാതിയുമായി അബുദാബി കുടുംബ കോടതിയില്‍

News Desk February 14, 2018

അബുദാബി: ഗോവന്‍ സ്വദേശിനിയെ മതംമാറ്റി വിവാഹം കഴിക്കുകയും കുഞ്ഞു പിറന്നശേഷം മാതാവിന്റെ ശസ്ത്രക്രിയക്കെന്ന പേരില്‍ ഇവരുടെ ആഭരണവും പണവും എടുത്ത് നാട്ടില്‍പോയി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത മലയാളിക്കെതിരെ അബുദാബി ക്രിമിനല്‍-സിവില്‍-കുടുംബ കോടതികളില്‍ ഭാര്യയുടെ പരാതി.

ഭാര്യ ഫാത്തിമക്കും മകന്‍ ഇര്‍ഫാനും ചെലവിനു കൊടുക്കാത്തതും നിരന്തരമായ പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാണ് അബുദാബി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനും തിരുവനന്തപുരം തൊട്ടിക്കല്ലു സ്വദേശിയുമായ പെരുംകുളം ചിന്നൂസ് മന്‍സിലില്‍ ഷംനാദ് അബ്ദുല്‍ കലാമിനെതിരെ ഭാര്യ കോടതികളില്‍ പരാതി നല്‍കിയത്.

പ്രതി ഷംനാദിന്റെ പാസ്‌പോര്‍ട്ട് കോടതി കണ്ടുക്കെട്ടി.ഭാര്യക്കും കുഞ്ഞിനും എല്ലാ മാസവും ആയിരം ദിര്‍ഹം വീതം ചെലവിന് കൊടുക്കാനും, വീട്ടു സാധനങ്ങള്‍ വാങ്ങിക്കൊടുക്കാനും കഴിഞ്ഞ മാസം 11ന് അബുദാബി കുടുംബ കോടതിയും ആഭരണം വിറ്റതിന്റെ 8,000 ദിര്‍ഹം പ്രതിമാസം ആയിരം ദിര്‍ഹം വീതമായി എട്ടു മാസം കൊണ്ടു ഭാര്യ ഫാത്തിമക്കു കൊടുക്കാനും അബുദാബി സിവില്‍ കോടതിയും  ഷംനാദിനെതിരെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

വിധിയനുസരിച്ച് ഈ മാസം മുതല്‍ പ്രതിമാസം 2000 ദിര്‍ഹം വീതവും വീട്ടു സാധനങ്ങളും ഷംനാദ് നല്‍കണം. എന്നാല്‍ 500 ദിര്‍ഹം മാത്രമാണ് വിധി വന്നശേഷം നല്‍കിയതെന്നും ഫാത്തിമ പറഞ്ഞു.

Tags:
Read more about:
EDITORS PICK
SPONSORED