സ്കൂളിൽ വൈകിയെത്തിയതിന് അധ്യാപകൻ വഴക്കു പറഞ്ഞതിനെത്തുടർന്ന് വിദ്യാർത്ഥി ചെയ്തത്?

Pavithra Janardhanan February 14, 2018

ത​ഞ്ചാ​വൂ​ർ: സ്കൂ​ളി​ൽ വൈകിയെത്തിയതിന് അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പറഞ്ഞതിനെ തുടർന്നാ യിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​കോ​ട്ട​യി​ലാ​ണ് സംഭവം.

തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്ന് സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read more about:
RELATED POSTS
EDITORS PICK