കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി, കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Web Desk February 14, 2018

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല​ സ്ഫോടനവുമായി ബന്ധപ്പെട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര ഷി​പ്പിം​ഗ്, ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒഎൻജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.കപ്പലിന്റെ വാട്ടർ ടാങ്കിലായിരുന്നു പൊട്ടിത്തെറി.

അ​പ​ക​ടം നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി. കൊ​ച്ചി ക​പ്പ​ൽ​ശാ​ല എം​ഡി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് എ​ല്ലാ വൈ​ദ്യ സ​ഹാ​യ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read more about:
RELATED POSTS
EDITORS PICK
SPONSORED