സതേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ

Pavithra Janardhanan February 14, 2018

സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പോത്തന്നൂരിലെ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വര്‍ക്‌ഷോപ്പിലുമായി 457 ആക്ട്/ ട്രേഡ് അപ്രന്റീസുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

ഫിറ്റര്‍ 122, മെഷിനിസ്റ്റ് 12, ടര്‍ണര്‍ 10, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 83, അഡ്വാന്‍സ് വെല്‍ഡര്‍ നാല്. ഇലക്ട്രീഷ്യന്‍ 102, ഇലക്‌ട്രോണിക്‌സ് മെക്കാനിക്‌സ് 16, പെയിന്റര്‍ ഒന്‍പത്, കാര്‍പ്പന്റര്‍ 19, ഡീസല്‍ മെക്കാനിക് 19, പ്ലംബര്‍ 10, വയര്‍മാന്‍ ഏഴ്, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക് രണ്ട്, ഇലക്‌ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ുന്‍പത്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് ഒന്ന്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍) 10, ഫ്രഷര്‍എം.ടിഎല്‍ (റേഡിയോളജി) മൂന്ന്, ഫ്രഷര്‍എം.ടി.എല്‍ (പത്തോളജി), മൂന്ന്. ഫിറ്റര്‍ (ഫ്രഷര്‍), 16 എന്നിങ്ങനെയാണ് വിവിധ ട്രേഡുകളിലെ ഒഴിവുകള്‍.

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടിയുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എല്ലാ അപേക്ഷകര്‍ക്കും ബാധകമായ യോഗ്യതയാണ്. സ്‌കൂള്‍ ലെവലിലുള്ള യോഗ്യത ട്രേഡ് തിരിച്ച് ചുവടെ പറയുന്നു.

ഫിറ്റര്‍, മെഷനിസ്റ്റ്, ടര്‍ണര്‍: പത്താം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.കാര്‍പ്പന്റര്‍, പെയിന്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്), വയര്‍മാന്‍: സയന്‍സ് ഒരു വിഷയമായി പഠിച്ച് എട്ടാം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

പ്ലംബര്‍, ഇലക്ട്രീഷ്യന്‍: സയന്‍സ് ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

ഇലക്‌ട്രോണിക്‌സ് മെക്കാനിക്: ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പത്താംക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

മെക്കാനിക്‌സ് (ഡീസല്‍): മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് വെല്‍ഡര്‍, ഇലക്‌ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, പത്താംക്ലാസ് വിജയം/തത്തുല്യം.

റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍): ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍)

ഫ്രഷര്‍മെഡിക്കല്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ (റേഡിയോളജി): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെടെ 10+2 സിസ്റ്റത്തിലെ പന്ത്രണ്ടാം ക്ലാസ് വിജയം.

ഫിറ്റര്‍: (10+2 സിസ്റ്റത്തില്‍ പത്താംക്ലാസ് വിജയം.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസ് ബാധകമല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും   www.sr.inidanrailways.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Workshop Personnel Officer, Office of the Chief Workshop Manager, Signal & Telecommunication WorkShop, Southern Railway Podanur Coimbatore District Tamil Nadu 641023

അവസാന തീയതി: 22.

Read more about:
EDITORS PICK
SPONSORED