സ്വര്‍ഗ്ഗ കവാടത്തിലേക്കുള്ള 999 പടികള്‍ ഓടിക്കയറി റേഞ്ച് റോവറിന്റെ സാഹസ പ്രകടനം, വീഡിയോ

Web Desk February 15, 2018

അത്ഭുത കാഴ്ച്ചകളാണ് ചൈനയിലെ ടിയാന്‍മെന്‍ പര്‍വ്വതം ഒരുക്കിയിരിക്കുന്നത്. 99 ഹെയര്‍പിന്‍ വളവുകള്‍ കയറി മലയുടെ മടിത്തട്ടിലെത്തിയാല്‍ ലഭിക്കുന്നത് അവിശ്വസനീയമായ കാഴ്ചകളാണ്. ആരുടേയും മനം നിറയ്ക്കുന്ന കാഴ്ചകള്‍.

താഴെ വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡുകളും മുകളിലേയ്ക്ക് നോക്കിയാല്‍ അകാശത്തെ മുട്ടി നില്‍ക്കുന്ന 999 പടികളും. പടികള്‍ കടന്ന് മുകളിലെത്തിയാല്‍ സ്വര്‍ഗ്ഗവും. സഞ്ചാരികള്‍ നടന്നു കയറാന്‍ പോലും ഭയപ്പെടുന്ന ഈ പടികളിലൂടെ റേഞ്ച് റോവര്‍ അനായാസം ഓടി അങ്ങ് സ്വര്‍ഗ കവാടംവരെ ചെന്നെത്തിയിരിക്കുന്നു.

റഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ പി400ഇ ആണ് ഈ അഭ്യാസത്തിന് ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സ്റ്റെപ്പുകള്‍ ഓടിക്കയറി. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 116 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 404 പിഎസും ടോര്‍ക്ക് 640 എന്‍എമ്മുമാണ്.

എത്ര ദുര്‍ഘടം പിടിച്ച ഓഫ് റോഡ് പാതകളും തരണം ചെയ്യാന്‍ പ്രാപ്തമാണ് പി 400 എന്ന കാണിക്കുന്നതിനായിരുന്നു ഡ്രാഗണ്‍ ചലഞ്ച് എന്ന പേരില്‍ ഈ അഭ്യാസം നടത്തിയത്.

Tags:
Read more about:
EDITORS PICK
SPONSORED