ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു

News Desk February 15, 2018

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തതിനു പിന്നാലെയാണു രാജിവയ്ക്കുന്നത്. എഎന്‍സിയുടെ തീരുമാനത്തോടു വിയോജിക്കുന്നുവെന്ന് ജേക്കബ് സുമ കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുകയോ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ് എഎന്‍സി സുമയോട് ആവശ്യപ്പെട്ടത്.

എഎന്‍സിയുടെ 107 അംഗ ദേശീയ എക്‌സിക്യൂട്ടീവ് 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണു ജേക്കബ് സുമയെ മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. അഴിമതിയാരോപണവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പിന്നോട്ടടിക്കുമ്പോള്‍ അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയാണു പാര്‍ട്ടിയുടെ ഈ മുഖം മിനുക്കലെന്നാണു സൂചന.

എഎന്‍സി അധ്യക്ഷനും ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന. 2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരത്തിലേറുന്നത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED