ഒരു ദേശം ഒരു താരം “മോഹന്‍ലാല്‍”, ഏട്ടന്‍ ഫാന്‍സിന്റെ കഥ പറയുന്ന സുവര്‍ണപുരുഷന്റെ ആദ്യ ടീസര്‍ പുറത്ത്‌

Web Desk February 15, 2018

നവാഗതനായ സുനില്‍ പൂവേലി രചനയും സംവിധാനവും ചെയ്യുന്ന സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ടു. ഇന്നസെന്റാണ് ചിത്രത്തിലെ നായകനായെത്തുന്നത്.

ഒരു പ്രദേശത്തെ മോഹന്‍ലാല്‍ ആരാധകരുടെ കഥയാണ് സുവര്‍ണപുരുഷന്‍ എന്ന ചിത്രം പറയുന്നത്. റപ്പായി എന്ന തിയേറ്റര്‍ ഓപ്പറേറ്ററായാണ് ഇന്നസെന്റ് ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍ ഒരു ദേശക്കാര്‍ക്ക് ആരാണ് എന്ന വിശകലനമാണ് ഈ സിനിമ. ഇരിങ്ങാലക്കുടയിലെ സാങ്കല്‍പ്പിക സിനിമാ തീയേറ്ററായ മേരിമാതയില്‍ പുലിമുരുകന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ജീസ് ലാസറും ലിറ്റി ജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റിന് പുറമേ ലെന. ശ്രീജിത് രവി, ശശി കലിംഗ, ബിജു കുട്ടന്‍ എന്നിവരും അഭിനയിക്കുന്നു. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read more about:
EDITORS PICK
SPONSORED