ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്

News Desk February 17, 2018

വാഷിങ്ങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ പ്ലേബോയ് മോഡല്‍ കരണ്‍ മഗ്‌ഡോഗല്‍ രംഗത്ത് എത്തി. നേരത്തെ സ്റ്റെഫാനി ക്ലിഫോര്‍ഡും ട്രംപിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.

ആരോപണത്തോടു പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയാറായില്ല. എന്നാല്‍ കരണുമായുള്ള ബന്ധം ട്രംപ് മുന്‍പുതന്നെ തള്ളിയിരുന്നതായും വാര്‍ത്ത വ്യാജമാണെന്നും എന്‍ബിസി വക്താവ് വ്യക്തമാക്കി. ഒന്‍പതുമാസം മാത്രമാണു ബന്ധം നിലനിന്നിരുന്നതെന്നും 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തു വിഷയം വീണ്ടും ഉയര്‍ന്നു വരികയായിരുന്നുവെന്നും പറയപ്പെടുന്നു.

2016 ഓഗസ്റ്റ് അഞ്ചിനു തന്റെയും ട്രംപിന്റെയും സ്വകാര്യ ദൃശ്യങ്ങളും വെളിപ്പെടുത്തലുകളും നാഷനല്‍ എന്‍ക്വയറര്‍ ടാബ്ലോയിഡിനു നല്‍കാമെന്നു കരണ്‍ മക്‌ഡോഗല്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്ത് വന്നില്ല. ഇതിനായി 1.5 ലക്ഷം ഡോളര്‍ അവര്‍ വാങ്ങിയിരുന്നുവെന്നും ആരോപണമുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED