അനുപമ പരമേശ്വരന്റെ ഹെയര്‍സ്‌റ്റൈല്‍ കണ്ട് ആരാധകരുടെ കണ്ണ് തള്ളി!

Pavithra Janardhanan February 20, 2018

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ തന്റെ ട്രേഡ് മാര്‍ക്ക് ഹെയർ മറന്നുകഴിഞ്ഞു. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കുമെന്ന് പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെ അനുപമ പറഞ്ഞിരുന്നു.

ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്‌റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍.

പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടുപോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.

പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചത് മുടിയുടെ സീക്രട്ട് ആയിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ല എന്ന് അനുപമ പറഞ്ഞത്. പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കുമായി അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു. മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അതരിപ്പിച്ചത്.

പിന്നെ തെലുങ്ക് സിനിമാ ലോകത്ത് അനുപമ തിരക്കിലായി. അ ആ, ശതമാനം ഭവതി, വുന്നതി ഒക്കടെ സിന്ദ്ഗി എന്നീ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കരുടെ പ്രിയം പിടിച്ചുപറ്റി. തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിക്കുകയായിരുന്നു. മലയാളി താരത്തിന്റെ ആത്മസമര്‍പ്പണത്തില്‍ തെലുങ്കര്‍ ശരിക്കും അത്ഭുതപ്പെട്ടു.

ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനുപമ ശ്രദ്ധ നേടി. തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി.

Read more about:
EDITORS PICK