ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയുടെ മ്യതദേഹം ഫ്രീസറില്‍ കണ്ടെത്തിയതിന്റെ ദുരൂഹത മാറുന്നില്ല:പ്രതികള്‍ കസ്റ്റഡിയില്‍

News Desk February 25, 2018

കുവൈത്ത് സിറ്റി: കുവൈത്തിലെ ആളില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ കണ്ടെത്തിയ ഫിലിപ്പീന്‍ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ ബെയ്‌റൂട്ടില്‍ ചോദ്യം ചെയ്തു. മരിച്ച നിലയില്‍ കണ്ടെത്തിയ ഫിലിപ്പീന്‍ യുവതിയുടെ സ്‌പോണ്‍സറും ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനുമായിരുന്ന ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫിനെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

2016 മുതല്‍ അടച്ചിട്ടിരുന്ന അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു.

കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.

Tags:
Read more about:
EDITORS PICK
SPONSORED