കാടിനു നടുവിലെ ഈ കൊച്ചു സുന്ദരിയുടെ പേര് ഗവി!

Pavithra Janardhanan February 26, 2018

കയറ്റങ്ങളും ഇറക്കങ്ങളും പച്ചവിരിച്ച മൊട്ടക്കുന്നുകളും വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്. കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അതുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി.

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക്  നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു.പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം.

പത്തനംതിട്ട ജില്ലയിലെ വണ്ടിപ്പെരിയാറില്‍നി ന്ന് തെക്കുപടിഞ്ഞാറായി 28 കി.മീ മാറിയാണ് ഗവി. അതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് കുമളിയില്‍ നിന്നും രാവിലെ 5.45നും ഉച്ചയ്ക്ക് 1.20നും പത്തനംതി ട്ടക്ക് പുറപ്പെടുന്ന ബസ്സില്‍ കയറി ഗവിയില്‍ എത്താംതിരുവനന്തപുരം, കൊല്ലം ജില്ലകളി ല്‍നിന്ന് വരുന്നവര്‍ പുനലൂര്‍ വഴിയോ അടൂര്‍ വഴിയോ പത്തനംതിട്ടയില്‍ എത്തുക. മറ്റു വടക്ക ന്‍ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ടയില്‍ എത്തി രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നും ഉള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഗവിയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിക്കുള്ള യാത്ര അത്യന്തം രസകരമായ അനുഭവമാണ്. കുന്നും താഴ്വാരങ്ങളും വെള്ള ച്ചാട്ടങ്ങളും പുല്‍മേടുകളും ഡാമുകളും കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്താ ല്‍ ഗവിയിലെത്താം.

കേരള വനം വികസന കോര്‍പറേഷന്‍ ഇ ക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇ വിടേക്ക് ദിവസം 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. വനം വകുപ്പിന്‍റെയോ കേരള വനം വികസന കോര്‍പറേഷന്‍റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ ക ടത്തിവിടില്ല. ഗവിയിലേക്ക് എത്തിച്ചേരുവാന്‍ മ റ്റൊരു എളുപ്പ മാര്‍ഗ്ഗം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവി വഴി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസ്സാണ്. ദിവസേന രണ്ട് സര്‍വീസുകളാണ് ഗവി വഴി കടന്നു പോകുന്നത്.

കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ യാത്ര ആ രംഭിക്കണം. പത്തനംതിട്ടയില്‍ നിന്നും പുറ പ്പെട്ട് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങള്‍ കഴിയുമ്പോള്‍ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്‍റെ ഭാഗങ്ങളായ സ്ഥലങ്ങള്‍ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകള്‍ കടന്നാണ് ഗവിയി ല്‍ എത്തുക. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര കൗതുകമു ണര്‍ത്തുന്നതാണ്. മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറുന്നതാണ് ഗവിയുടെ ജീവതാളം. ഗവിയുടെ സൗന്ദര്യമാസ്വദിക്കാനെത്തുന്ന സന്ദര്‍ശകരെയും കാട്ടില്‍ ഈറ്റ ശേഖരിക്കാനെത്തുന്ന ആദിവാസികളെയും ശ്രീലങ്കന്‍ തമിഴരെയും വന്യമൃഗങ്ങള്‍ക്ക് നേരത്തെ തന്നെ പരിചയമുണ്ടെന്ന ഭാവത്തിലാണ് അവയുടെ പെരുമാറ്റം. മൂഴിയാര്‍, ആനത്തോട്, പമ്പ, കക്കി, ഗവി തുടങ്ങിയ ഡാമുകള്‍ വഴിയിലുടനീളം നല്‍കുന്നത് അതിമനോഹരമായ ദൃശ്യവിരുന്നാണ്. കക്കി ഡാമിന്‍റെ എതിര്‍വശത്തേക്ക് നോക്കിയാല്‍ പച്ചപ്പും മൂടല്‍മഞ്ഞും ചേതോഹരമായി വിലയിക്കുന്ന കാഴ്ച കാണാം.

കുന്നിന്‍ മുകളില്‍ നിന്നാല്‍ അങ്ങകലെ മറ്റൊരു കുന്നിന്‍റെ ചരുവില്‍ പൊന്നമ്പലമേടും ശബരിമലയുമൊക്കെ കാണാന്‍ സാധിക്കും. മഞ്ഞും വെള്ളവും ഇണ ചേരുന്ന മനോഹരമായ ചെറുതടാകം ഗവിയുടെ ഉള്‍വനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. അവിടെയുള്ള തുഴ വഞ്ചികളില്‍ തുഴഞ്ഞുല്ലസിക്കാന്‍ അനുവാദമുണ്ട്. തുഴഞ്ഞു തുഴഞ്ഞ് മുന്നോട്ടുപോയാല്‍ അക്കകാടിനുള്ളിലെ കന്യകയെപോലെ ശുദ്ധമായ തെളിവെള്ളം നിപതിക്കുന്ന വെള്ളച്ചാട്ടമായി. കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശു ദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീര്‍പ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണര്‍ വും നല്‍കും.

ഗവി യാത്രക്കുള്ള തയാറെടുപ്പുകൾ വളരെ ശ്രദ്ധിക്കണം
കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികളെയും കാണാം. ചെക്ക്‌പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നതു ആർക്കും വായിക്കാം. കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാനോ അമിത സ്പീഡോ പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി കടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം മുന്നോട്ടു യാത്ര തുടരാൻ.

കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റു ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനും ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും സൗകര്യമുണ്ട്.  ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്. മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണിവിടം. 

ഏറെയൊന്നും പറഞ്ഞുകേട്ടിട്ടില്ല ഗവിയുടെ സൗന്ദര്യം. ഇവിടെയുണ്ടായിരുന്ന ഏലക്കാടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എണ്‍പതുക ളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയി ലെയും തൊഴിലാളികളിലധികവും. ഇവരുടെ നാടാണ് ഗവി. പതിറ്റാണ്ടുകളായി ഗവി മേഖലയി ലുള്ള ശ്രീലങ്കന്‍ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോ ര്‍പറേഷന്‍ നിയന്ത്രിത വിനോദ സഞ്ചാരം അനു വദിച്ചിരിക്കുന്നത്.

 

Tags:
Read more about:
EDITORS PICK
SPONSORED