മുഖം വെളുപ്പിക്കാന്‍ നോക്കി പുരികം വരെ പറിഞ്ഞു പോയി:പെണ്‍ക്കുട്ടിക്ക് സംഭവിച്ചത്

News Desk February 27, 2018

സൗന്ദര്യം കുട്ടാന്‍ ഏത് അറ്റം വരെ പോകാനും എല്ലാവരും തയ്യാറാണ്.അതിന് വേണ്ടിവിപണിയില്‍ കിട്ടുന്ന എന്ത് ഉല്‍പന്നങ്ങളും വാങ്ങി പരീക്ഷിക്കും. എടുത്തുചാടി അവ ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫിലിപ്പീന്‍സ് സ്വദേശിയായ ജെനെല്ല എന്ന ഇരുപത്തിരണ്ടുകാരിക്കും സംഭവിച്ചതും അതാണ്

മുഖത്തെ പാടുകള്‍ നീക്കംചെയ്യാനായി ഒരു ഫെയ്‌സ് മാസ്‌ക് ഇട്ടതാണു ജെനെല്ല മുഖത്തെ ബ്ലാക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ആയിരുന്നു അത്. എന്നാല്‍ ഫെയ്‌സ് മാസ്‌ക് ഇടാനുള്ള ആവേശത്തില്‍ നിര്‍ദേശങ്ങള്‍ വായിച്ചതുമില്ല. പുരികത്തില്‍ അപ്ലൈ ചെയ്യരുതാത്ത ഫെയ്‌സ് മാസ്‌ക് പുരികമുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തേക്കുകയും ചെയ്തു.

തുടര്‍ന്ന് പതിനഞ്ചു മിനിറ്റിനുശേഷം ഫെയ്‌സ് മാസ്‌ക് നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോ്ള്‍ തനിക്കു പറ്റിയ അബദ്ധം ജെനെല്ലയ്ക്കു മനസ്സിലായത്. പക്ഷേ അപ്പോഴേക്കും കാര്യം കൈവിട്ടുപോയിരുന്നു. ഫെയ്‌സ് മാസ്‌ക്കിനൊപ്പം ജെനെല്ലയുടെ മനോഹരമായ പുരികക്കൊടികളും ഇല്ലാതായി.

Tags:
Read more about:
EDITORS PICK
SPONSORED