വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപെട്ടു: രക്ഷപ്പെടാൻ ഒരുങ്ങിയ പ്രതിയെ പൊലീസ് പിടിച്ചത് സംഭവബഹുലമായി

News Desk February 28, 2018

അബുദാബി: ദുബായിലേക്കുള്ള അല്‍ മഫ്രാഖ് പാലത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഏഷ്യന്‍ പൗരന്‍ പിടിയില്‍. അപകടം നടന്നശേഷം വാഹനം ഉപേക്ഷിച്ച് നാടുവിടാന്‍ ശ്രമിച്ച ഏഷ്യക്കാരനെ വിമാനം യുഎഇയില്‍ നിന്നും പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് അബുദാബി പൊലീസ് പിടികൂടിയത്.

അപകടം ഉണ്ടായപ്പോള്‍ തന്നെ ഏഷ്യക്കാരന്‍ രാജ്യം വിട്ടുപോകുന്നതിനായി വിമാനത്താവളത്തില്‍ പോവുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് അബുദാബി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

അന്വേഷണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായി. റോഡ് മുറിച്ചുകടക്കാന്‍അനുവാദമില്ലാത്ത സ്ഥലത്തുകൂടെയായിരുന്നു ഇയാള്‍ നടന്നത്.

തുടര്‍ന്ന് അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിക്കുകയും രണ്ടു മണിക്കൂറിനുള്ളില്‍ ആളെ തിരിച്ചറിയുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇയാളെ പിടികൂടുകയായിരുന്നു.

മരിച്ച ഇന്ത്യക്കാരന്റെ ഭാഗത്തും തെറ്റ് ഉണ്ടായിരുന്നെങ്കിലും അപകടസ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഏഷ്യക്കാരനും കേസില്‍ പ്രതിയാണ്. അപകടം ഉണ്ടായാല്‍ വാഹനം നിര്‍ത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമാണ് വേണ്ടതെന്നും ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK
SPONSORED