മുഖക്കുരുവും മുഖത്തെ പാടുകളും മാറാന്‍ വീട്ടിലുണ്ടാക്കാം ഒരു അടിപൊളി ഫേസ് പാക്ക്: ഇനി സൗന്ദര്യം സംരക്ഷിക്കാം, സുരക്ഷിതമായി.

News Desk March 1, 2018

സൗന്ദര്യം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല.മുഖക്കുരുവാണ് എല്ലാവരേയും അലട്ടുന്ന പ്രശ്‌നം.അതിന് വേണ്ടി മാര്‍ക്കറ്റില്‍ കിട്ടുന്ന ഫേസ് പാക്കുകള്‍ വാങ്ങുകയും ചെയും.കാണുന്നതെല്ലാം വാരിതേക്കുന്നവര്‍ വീട്ടിലിരുന്ന് ഉണ്ടാക്കാവുന്ന ഫേസ് പാക്കുകള്‍ ഒന്ന് അറിഞ്ഞ് വെച്ചോളു.

രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ്ങ്‌ ക്രീമായി.

മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.

വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

തക്കാളിയും, തൈരും, ഓട്സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വക്കണം.

പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.

മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.

വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

ഇനി ഇവയെല്ലാം ധൈര്യമായി പരീക്ഷിച്ചോളു.മുഖക്കുരു പമ്പ കടക്കും.

Tags:
Read more about:
EDITORS PICK
SPONSORED