ഇനി വീട്ടാനുള്ളത് നാല് സീസണ്‍ന്റെ കടവും കലിപ്പും! നാലാം സീസണ്‍ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്‌

Web Desk March 1, 2018

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. എടികെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ എഫ്സി ഗോവ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചതോടെയാണ് കൊമ്പന്‍മാരുടെ അവസാന വഴിയും അടഞ്ഞത്. ജയത്തോടെ 27 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയ ഗോവ പ്ലേ ഓഫ് സാധ്യത ഏതാണ്ട് ഉറപ്പിച്ചു.

നിലവില്‍ ബെംഗളുരു, പുനെ, ടീമുകള്‍ ഇതിനകം പ്ലേ ഓഫില്‍ പ്രവേശിച്ചുകഴിഞ്ഞു. ഒന്നാം തിയതി ബെംഗളുരുവിനെതിരെയാണ് സീസണില്‍ മഞ്ഞപ്പടയുടെ അവസാന മത്സരം. ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തില്‍ വിജയിച്ചാലും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താനാവില്ല.17 മത്സരങ്ങളില്‍ 25 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.

Read more about:
EDITORS PICK