മഹീന്ദ്രയുടെ ടേക്ക് ഓഫ് ഉടന്‍, ചെറുവിമാനങ്ങള്‍ നിര്‍മ്മിക്കുന്നു

Sruthi March 1, 2018
mahindra

ഇന്ത്യന്‍ കാര്‍ നിര്‍മ്മിത കമ്പനിയായ മഹീന്ദ്ര ആകാശ കാഴ്ചയും കീഴടക്കാന്‍ ഒരുങ്ങുന്നു. കനേഡിയന്‍ കമ്പനിയുമായി ചേര്‍ന്ന് മഹീന്ദ്ര ചെറുവിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് പോകുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി കിംഗ് എയറുമായി സഹകരിച്ചു കൊണ്ടാണ് പുത്തന്‍ പദ്ധതിക്ക് തുടക്കമിടുന്നത്. മഹീന്ദ്ര എയ്‌റോസ്‌പേസ് ചെറുവിമാനത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. 19 യാത്രക്കാരെ വഹിക്കാവുന്ന ഒട്ടര്‍ 400 എന്ന ഇരട്ടഎഞ്ചിന്‍ വിമാനമാണ് വികിംഗ് എയര്‍ നിര്‍മിക്കുന്നത്. കരയിയും ജലത്തിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ഈ വിമാനത്തിന് കഴിയും.

Mahindra-Aerospace

എട്ട് പേര്‍ക്കിരിക്കാവുന്ന മഹീന്ദ്ര എയര്‍വാന്‍ 8, പത്ത് സീറ്റുള്ള എയര്‍വാന്‍ 10 എന്നിവയാണ് മഹീന്ദ്രയുടെ ചെറുവിമാനങ്ങള്‍. ഇന്ത്യയിലെ ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് വിമാനസര്‍വ്വീസുകള്‍ ഉഡാന്‍ പദ്ധതി വന്നതോടെ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇതിലേക്കായി നൂറുകണക്കിന് ചെറുവിമാനങ്ങളാണ് രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

Tags: ,
Read more about:
EDITORS PICK
SPONSORED