#WatchVideo സഡന്‍ ബ്രേക്കിട്ട സ്‌കൂട്ടര്‍ തലകുത്തി മറിഞ്ഞു; പിന്നെ നടന്നത് ചിരിപ്പിക്കുന്ന കാഴ്ച, വീഡിയോ കാണാം

Web Desk March 1, 2018

ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒരു നിത്യ സംഭവമാണ്. അതില്‍ പലതും അശ്രദ്ധമൂലം വരുത്തിവെക്കുന്നതാണ്. ഒരാള്‍ വണ്ടിയില്‍ നിന്നും അല്ലാതെയും മറിഞ്ഞ് വീഴുമ്പോള്‍ ആദ്യം നമ്മള്‍ ചെയ്യുന്നത് വീണയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയാണ്. എന്നാല്‍ മറ്റു ചില അപകടങ്ങള്‍ നമ്മളെ ശരിക്കും ചിരിപ്പിക്കുകയും ചെയ്യും.

അത്തരമൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

വേഗതയില്‍ വന്ന സ്‌കൂട്ടറിനു മുന്നിലേക്ക് ഒരു കാര്‍ യു ടേണ്‍ എടുത്ത് വളയക്കുകയും ഇതു കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത സ്‌കൂട്ടര്‍ തലകീഴായി മറിയുന്നതുമാണ് വീഡിയോ. തെറിച്ചു വീഴുന്ന കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വലിയ പരിക്കൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

പിന്നെയാണ് വീഡിയോയുടെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാഗം കടന്നുവരുന്നത്. മറിഞ്ഞു കിടക്കുന്ന സ്‌കൂട്ടര്‍ നിവര്‍ത്തിയ ഉടന്‍ റൈഡറെയും കൊണ്ട് അത് ഒറ്റയ്ക്ക് ഓടിപ്പോകുന്നതാണ് ഈ ഭാഗം. വണ്ടി നിവര്‍ത്തുന്നതിനു മുമ്പ് എഞ്ചിന്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് ഇതിനുകാരണം.

സ്‌കൂട്ടര്‍ നിര്‍ത്താന്‍ ഇയാള്‍ പരമാവധി ശ്രമിച്ചെങ്കിലും അതിവേഗതയില്‍ സ്‌കൂട്ടര്‍ ഇദ്ദേഹത്തെയും വലിച്ചു കൊണ്ട് നിര്‍ത്തിയിട്ട മറ്റുവാഹനങ്ങള്‍ക്ക് ഇടയിലൂടെ ഓടുകയായിരുന്നു. ഒടുവില്‍ ഇദ്ദേഹം ഹാന്‍ഡിലില്‍ നിന്നും പിടിവിടുന്നതും സ്‌കൂട്ടര്‍ കുറേദൂരം ഓടിയ ശേഷം ഒരു കാറില്‍ തട്ടി മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവം നടന്ന സ്ഥലം വ്യക്തമല്ല.

വീഡിയോ കാണാം:

Read more about:
EDITORS PICK
SPONSORED