ഇടതൂര്‍ന്ന മുടിയിഴകള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍!

News Desk March 2, 2018

ഹെയര്‍ ഓയില്‍, ഹെയര്‍ ക്രീമുകള്‍, ഹെയര്‍ മാസ്‌ക്കുകള്‍, ഷാംപൂ, കണ്ടീഷണര്‍… ഹോ പരീക്ഷിക്കാവുന്നതെല്ലാം ചെയ്തു പക്ഷേ മുടി വളരുന്നില്ല അല്ലേ. മുടി കൊഴിയുന്നത് ഒട്ടും കുറയുന്നുമില്ല.

നീണ്ടു നല്ല കറുപ്പു നിറമുള്ള കട്ടിയുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്.

മുടിവളരാന്‍ രാസവസ്തുക്കള്‍ അടങ്ങിയ ഈ ഉല്‍പ്പന്നങ്ങള്‍ ഒന്നും നിങ്ങളെ സഹായിക്കില്ല. മുടിയുടെ ആരോഗ്യം നിര്‍ണയിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്.

ഏതൊക്കെയാണ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്നു നോക്കാം.

എല്ലാ ജീവകങ്ങളുടെയും വളര്‍ച്ചയ്ക്ക് ജീവകം എ കൂടിയേ തീരൂ. തലയോട്ടിയെ മോയിസ്ചറൈസ് ചെയ്യുന്ന എണ്ണമയം കലര്‍ന്ന സെബം ഉല്‍പ്പാദിപ്പിക്കാന്‍ ചര്‍മത്തിലെ ഗ്രന്ഥികളെ ജീവകം എ സഹായിക്കുന്നു. ഒപ്പം മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. മധുരക്കിഴങ്ങ്, പച്ചച്ചീര ഇവയിലെല്ലാം ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്.

ബി ജീവകങ്ങള്‍

മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായ ജീവകങ്ങളാണ് ബയോട്ടിന്‍ ബി ജീവകങ്ങള്‍. ഹെയര്‍ ഫോളിക്കിളുകള്‍ക്കും തലച്ചോറിലേക്കും ആവശ്യമായ പോഷകങ്ങളെത്തിക്കുന്നു. ഓക്‌സിജന്റെ വാഹകരായ രക്തകോശങ്ങളുടെ ഉല്‍പ്പാദനത്തിനും ബി ജീവകങ്ങള്‍ സഹായിക്കുന്നു. മുഴുധാന്യങ്ങള്‍, ഇറച്ചി, കടല്‍വിഭവങ്ങള്‍, പച്ച നിറത്തിലുള്ള ഇലക്കറികള്‍ ഇവയെല്ലാം ജീവകം ബിയുടെ ഉറവിടങ്ങളാണ്.

തലമുടിയുടെ ഘടനയില്‍ വളരെ പ്രധാനമായ പങ്കുവഹിക്കുന്ന കൊളാജന്റെ ഉല്‍പ്പാദനത്തിന് ജീവകം സി സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ധാന്യമായ ഇരുമ്പിന്റെ ആഗിരണത്തിനും ഇതു സഹായിക്കുന്നു. സ്‌ട്രോബറി, കുരുമുളക്, പേരയ്ക്ക, നാരകഫലങ്ങള്‍ ഇവയിലെല്ലാം ജീവകം സി ധാരാളമായുണ്ട്.

ജീവകം ഡി യുടെ അളവ് കുറയുന്നത് മുടി കൊഴിച്ചിലിനു കാരണമാകും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കോഡ് ലിവര്‍ ഓയില്‍, കൂണ്‍ ഇവയിലും ജീവകം ഡി ഉണ്ട്.

മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ജീവകം ആണിത്. സൂര്യകാന്തി വിത്ത്, ബദാം, ചീര, വെണ്ണപ്പഴം ഇവയിലെല്ലാം ജീവകം ഇ ഉണ്ട്.

Tags:
Read more about:
EDITORS PICK
SPONSORED