മഴ നനഞ്ഞ് ഒരു ചൂലന്നൂര്‍ യാത്ര!

News Desk March 2, 2018

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കാണില്ല.കാടിന്റെ ഭംഗി എല്ലാവരേയും കോതിപ്പിക്കും.കാട് കാണണമെങ്കില്‍ ചൂലന്നൂരില്‍ പോകണം.അന്ന് മഴയും പെയ്യണം.

മഴയെത്തുന്ന ആഹ്ലാദത്തില്‍ പീലി വിരിച്ചാടുന്ന മയിലുകള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഗ്രാമമാണ് ചൂലന്നൂര്‍. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്ന ഏക മയില്‍സങ്കേതമാണിവിടെയുള്ളത്.

ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണിവിടം. നിരവധി മയിലുകളെ ഒരേസമയം നേരില്‍ കാണാനുള്ള സാധ്യതയാണ് മറ്റ് വന പ്രദേശങ്ങളില്‍ നിന്നു ചൂലന്നൂരിനെ വ്യത്യസ്തമാക്കുന്നത്.

വനഭംഗിയുടെ പ്രൗഡി വിളിച്ചോതുന്ന ഇടതൂര്‍ന്ന മരങ്ങളും കരിമ്പാറകൂട്ടങ്ങളും ചീവിടിന്റ ഇരമ്പലുമൊക്കെ കാടിന്റ പ്രതിനിധികളായി നില്‍ക്കുന്നു.വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്.

പാറക്കെട്ടുകളും ഇലപൊഴിയും കാടുകളും നിറഞ്ഞ പ്രദേശത്ത് മയിലുകള്‍ക്ക് അനുയോജ്യമായ ഇടമാണ് ഒരുക്കിയിരിക്കുന്നത്. മയില്‍ മാത്രമല്ല വിവിധയിനം പക്ഷികളും ഈ സങ്കേതത്തിലുണ്ട്.

വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന മയിലിനെ സംരക്ഷിക്കുന്നതിനോടൊപ്പം അപൂര്‍വമായ ജൈവ വൈവിധ്യം കൂടി സംരക്ഷിക്കുക എന്നതാണ് ചൂലന്നൂര്‍ മയില്‍ സങ്കേതത്തിന്റെ ലക്ഷ്യം.

Tags: ,
Read more about:
EDITORS PICK
SPONSORED