10 കിടിലന്‍ വിദ്യയിലൂടെ മുടിയുടെ ഉള്ള് കൂട്ടാം!

News Desk March 3, 2018

മുടിക്ക് ഉള്ള് ഇല്ലാത്തത് ഒരു പ്രശ്‌നമാണ്.മുടിക്ക് ഉള്ള് തോന്നാന്‍ ഇവയൊന്ന് പരീക്ഷിച്ചാല്‍ മതി.

.മുടിയുടെ നീളം കുറക്കാം

മിക്ക ഹെയര്‍സ്‌റ്റൈലിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്ന ടിപ്പാണ് ഇത്. ഉള്ള് കുറവാണെങ്കില്‍ നീണ്ട മുടി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ അത് തിരിച്ചടിയാകാനാണ് സാദ്ധ്യത. അതിനാല്‍ തന്നെ മുടി തോളറ്റമോ. അല്‍പ്പം മാത്രം നീട്ടിയോ വെട്ടുന്നതാകും ഉചിതം.

.മുടി ലെയറുകളായി വെട്ടാം

ഒറ്റയടിക്ക് മുടി മുറിക്കാന്‍ വിഷമമാണെങ്കില്‍ അതിനെ ലേയറുകളായി മുറിച്ച് വെട്ടാം. ഇങ്ങനെ വെട്ടുമ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ രൂപം ഏതായാലും ഈ ഹെയര്‍സ്‌റ്റൈല്‍ അതിന് ചേരുമെന്ന പ്രത്യേകതയും ഉണ്ട്.

.കളറിങ്

മുടി ചെറുതായി കളര്‍ ചെയ്യാം. ഇത് മുടിക്ക് ഉള്ള് നിറയെ തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. കറുപ്പ് ഉള്ളിലാക്കി ഇതിന് ചേരും വിധമുള്ള നിറം പുറത്ത് ചെയ്യാം. അല്ലെങ്കില്‍ രണ്ടും ഇടകലര്‍ത്താം.

.തലമുടി കഴുകുന്ന രീതി

തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിച്ച് കഴുകാതിരിക്കുുക. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോട് ചേര്‍ന്ന് മാത്രം അമര്‍ത്തി തിരുമ്മി കഴുകുക. മുടിയുടെ അറ്റം അധികം ഉരച്ച് കഴുകാതിരിക്കുക. അതേസമയം കണ്ടീഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടിയുടെ അറ്റം മാത്രം കഴുകുക.

.മുടി അല്‍പ്പം ഉയര്‍ത്താം.

തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്താം. തലമുടി ഉള്ളില്‍ കൂടി വേണം പിന്നുകള്‍ കുത്താന്‍. ഇത് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നാന്‍ സഹായിക്കും.

.ഹെയര്‍ ക്രീമുകള്‍അധികം ക്രീമുകള്‍ വേണ്ട

ഹെയര്‍ ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് തലമുടിയുടെ കനം വര്‍ദ്ധിപ്പിക്കും. ഇത് തലമുടി കൂടുതല്‍ പതിഞ്ഞിരിക്കാനും ഉള്ള് ഉള്ള തലമുടി പോലും ഉള്ള് ഇല്ലാത്തതായി തോന്നാനും ഇടയാക്കും.

.തലമുടി തലയോട് ചേര്‍ത്തി കെട്ടേണ്ട

തലമുടി നെറ്റിയില്‍ നിന്ന് അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന വിധത്തില്‍ കെട്ടാം. ഇത് അല്‍പ്പം അലസമായും ഒതുക്കുക്കമില്ലാതെയും കിടന്നാലും വിരോധമില്ല. ഇങ്ങനെ കെട്ടുന്നത് മുുടിക്ക് ഉള്ള് കൂടുതല്‍ തോന്നാന്‍ സഹായിക്കും.

.ഡ്രൈ ഷാമ്പൂ ഉപയോഗിക്കാം

പെട്ടെന്ന് ഒരുങ്ങേണ്ടി വരുന്നവര്‍ക്കാണ് ഇതു സഹായകമാകുക. ഡ്രൈ ഷാമ്പൂ തലമുടിയിലെ അഴുക്കു കളയുമെന്നു മാത്രമല്ല മുടി കൂടുതല്‍ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കും. ഇതുമൂലം സ്വാഭാവികമായും മുടിക്കു ഉള്ള് തോന്നിക്കും.

.തല ഉണക്കുന്നത് ഉള്ളില്‍ നിന്നാകാം

ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോട് ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതും തലമുടി ഉയര്‍ന്ന് നില്‍ക്കാനും അത് വഴി തലമുടിക്ക് ഉള്ള് തോന്നിക്കാനും ഇടയാക്കും.

 

Tags:
Read more about:
EDITORS PICK
SPONSORED