കുട്ടികള്‍ ഈസിയായി ഭക്ഷണം കഴിച്ചോളും:വീട്ടില്‍ ഇനി ഇവയൊന്ന് പരീക്ഷിക്കു

News Desk March 3, 2018

വീടുകളില്‍ ഏറ്റവും ബുദ്ധിമുട്ട് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനാണ്.

ബ്രഡും ബട്ടറും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും ഒന്നും അവര്‍ക്ക് വേണ്ട.

കുട്ടികള്‍ക്ക് ഭക്ഷണത്തോടുള്ള മടുപ്പ് മാറ്റിയെടുക്കാന്‍ ചില പൊടികൈകള്‍ ഉണ്ട്.

അധികം പുളിക്കാത്ത കട്ടത്തൈരില്‍ പഞ്ചസാര ചേര്‍ത്ത് ഇതിലേക്ക് വാഴപ്പഴം അരിഞ്ഞു ചേര്‍ക്കുക. കുട്ടികള്‍ക്ക് ഇടഭക്ഷണമായി ഇത് നല്‍കാം. തൈരിന്റെ ചെറുപുളിയും വാഴപ്പഴത്തിന്റെ മധുരവും കൂടിച്ചേരുമ്പോള്‍ നല്ല രുചിയുണ്ടാകും.

മുട്ട കഴിക്കാന്‍ മടിയാണെങ്കില്‍ മുട്ട പുഴുങ്ങി രണ്ടായി മുറിക്കുക. മുട്ടമഞ്ഞയില്‍ അല്‍പം ചീസ് പുരട്ടി യോജിപ്പിക്കുക. മുട്ടയ്ക്കു പുറമെയും ചീസ് പുരട്ടി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. ഇത് റോസ്റ്റ് ചെയ്തു കൊടുത്താല്‍ കുട്ടികള്‍ക്ക് നല്ല നാലുമണിപ്പലഹാരമാകും.

ഇലക്കറികള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു വഴിയുണ്ട്. ഇലകള്‍ വാട്ടിവേവിച്ച് ഒലീവ് എണ്ണ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് ചേര്‍ത്തുനോക്കൂ. പരിപ്പിന്റെ രുചിയില്‍ ഇലക്കറിയും കഴിച്ചുപോകും.

പച്ചക്കറികള്‍ വേവിച്ചതും വേവിക്കാത്തതും ചേര്‍ത്ത് ഒരു കോമ്പിനേഷന്‍ പരീക്ഷിക്കാം. ഇതിനായി കാരറ്റ്, ബീറ്റ്റൂട്ട്, കാപ്‌സിക്കം, ഉള്ളി, തക്കാളി എന്നിവ ഡീപ് ഫ്രൈ ചേര്‍ത്ത് ക്രിസ്പി ആക്കി വയ്ക്കുക.

ഇതിലേക്ക് ഇതേ പച്ചക്കറികള്‍ വേവിക്കാതെ കഷ്ണങ്ങളാക്കി അരിഞ്ഞു ചേര്‍ക്കുക. മൊരിഞ്ഞ കഷ്ണങ്ങളുടെ കൂടെ പച്ചയായ കഷ്ണങ്ങളും കടിച്ചു കഴിക്കാം.

Tags:
Read more about:
EDITORS PICK
SPONSORED