അവല്‍ കൊണ്ടൊരു കിടിലന്‍ ഉപ്പ്മാവ്

News Desk March 5, 2018

അവല്‍ നനച്ച് കൊടുത്താല്‍ കുട്ടികള്‍ കഴിക്കില്ല.അവരെ കഴിപ്പിക്കാന്‍ അമ്മമാര്‍ കുറച്ചൊന്നും അല്ല കഷ്ടപ്പെടുന്നത്.ഇനി കുട്ടികള്‍ക്ക് അവല്‍ കൊണ്ടൊരു ഉപ്പ്മാവ് ഉണ്ടാക്കാം.കുട്ടികള്‍ മാത്രമല്ല.മുതിര്‍ന്നവര്‍ക്കും ഈ വിഭവം ഇഷ്ടപ്പെടും.

ആവശ്യമായ സാധനങ്ങള്‍

അവല്‍ – 2 കപ്പ്

സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി – ഒരു പിടി

പച്ചമുളക് – 2

കടുക് – 1 ടി സ്പൂണ്‍

കടല പരിപ്പ് – 1 ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ )

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക. കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്, കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക . ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക . അവല്‍ഉപ്പുമാവ് തയ്യാര്‍.

Tags:
Read more about:
EDITORS PICK
SPONSORED