ശമാം പഴം കഴിക്കുന്നതിനെതിരെ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്!

Pavithra Janardhanan March 5, 2018

ദോഹ: ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത സ്വീറ്റ് മെലന്‍ (ശമാം പഴം) കഴിക്കുന്നതിനെതിരേ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ശമാം പഴത്തിനുള്ളില്‍ ലിസ്റ്റെറിയ ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി സംശയിക്കുന്നതിനെ ത്തുടര്‍ന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സിയുടെ മുന്നറിയിപ്പ് ലഭിച്ചതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച ഏതാനും വില്‍പ്പനശാലകളില്‍ ശമാം പഴം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. എല്ലാ വില്‍പ്പനശാലകളില്‍നിന്നും ശമാം പഴം പിന്‍വലിച്ചിട്ടുണ്ട്. വില്‍പ്പനക്കാരുടേയും വിതരണക്കാരുടേയും സഹായത്താല്‍ നിരോധിത പഴം പിന്‍വലിക്കുകയും സാമ്പിള്‍ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.

വാങ്ങിയ പഴം തിരികെ കടയില്‍ ഏല്‍പ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ശമാം പഴം കഴിച്ചിട്ടുള്ളവരില്‍ ഉയര്‍ന്ന ശരീര ഊഷ്മാവ്, ദഹനക്കേട്, ഛര്‍ദ്ദി എന്നിവ ഉണ്ടെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags: ,
Read more about:
EDITORS PICK
SPONSORED