ചെമ്മീന്‍ തീയല്‍ തയ്യാറാക്കാം ഇനി ഈസിയായി

News Desk March 6, 2018

ചെമ്മീന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല.ചെമ്മീന്‍ കൊണ്ട് നിരവധി വിഭവങ്ങള്‍  ഉണ്ടാക്കാം. ചെമ്മീന്‍ കൊണ്ടൊരു ഉഗ്രന്‍ തീയ്യല്‍ ഉണ്ടാക്കാം  കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് തീയല്‍.
രുചിയൂറും തീയല്‍ ചോറിനൊപ്പവും,പുട്ടിനൊപ്പവും,അപ്പത്തിനൊപ്പവും എല്ലാം കഴിക്കാം.വളരെ എളുപ്പത്തില്‍ തീയല്‍ തയാറാക്കാം.


ആവശ്യമായ സാധനങ്ങള്‍

1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)
3. ഉലുവ – അര സ്പൂണ്‍
4. തേങ്ങ തിരുമ്മിയത് – അര മുറി
5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത് \ കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള )
6. തക്കാളി – 1 ചെറുത്
7. ഉപ്പ് – പാകത്തിന്

ആവശ്യമായ മസാല പൊടികള്‍
1.മുളക് പൊടി – 3 ടി സ്പൂണ്‍
2.മല്ലിപൊടി – 3 ടി സ്പൂണ്‍
3.മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
4.താളിക്കാന്‍ വേണ്ട സാധനങ്ങള്‍
5.എണ്ണ – രണ്ടു സ്പൂണ്‍
6.കടുക് – 1 ടി സ്പൂണ്‍
7.വറ്റല്‍ മുളക് – 2
8.കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം
1 ) ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക .
2 ) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക .
3 ) തേങ്ങ വറുത്തത് വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക.
4 ) ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .
5 ) ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത് ചെമ്മീനില്‍ ചേര്‍ക്കുക .പുളി വെള്ളവും ചേര്‍ക്കുക .
6 ) രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക .
7 ) എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .
8 )സ്വാദിഷ്ടമായ ഈ തീയല്‍ ചോറിന്‍െ കൂടെ കഴിക്കാന്‍ നല്ലതാണ് .

Tags:
Read more about:
EDITORS PICK
SPONSORED