വീട്ടില്‍ ഉണ്ടാക്കാം ഷാപ്പിലെ മീന്‍കറി!

News Desk March 7, 2018

മീന്‍ കറി ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല.രുചിയുള്ള മീന്‍ കറി തേടി യാത്ര പോകുന്നവരും കുറവല്ല.നല്ല എരിവുള്ള മീന്‍ കറി കഴിക്കാന്‍ കള്ള്ഷാപ്പില്‍ ഇനി പോകണ്ട.വീട്ടില്‍ ഉണ്ടാക്കാം നല്ല കിടിലന്‍ മീന്‍കറി.

കഴുകി വൃത്തിയാക്കി മുറിച്ച മീന്‍കഷണം – അരകിലോ
ചുവന്നുള്ളി നീളത്തില്‍അരിഞ്ഞത് – 100ഗ്രാം
ഇഞ്ചി ചതച്ചത് – 30ഗ്രാം
വെളുത്തുള്ളി ചതച്ചത് – 30 ഗ്രാം
പച്ചമുളക് നീളത്തില്‍കീറിയത് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
കല്ലുപ്പ് – ആവശ്യത്തിന്
കുടംപുളി ചൂട് വെള്ളത്തില്‍കുതിര്ത്തത് -3എണ്ണം
വാളന്‍പുളി – 15ഗ്രാം
പിരിയന്‍കാശ്മീരി മുളക് അരച്ചത് -30ഗ്രാം
മല്ലിപൊടി -10ഗ്രാം
മഞ്ഞള്‍പൊടി -5ഗ്രാം
വറുത്തുപൊടിച്ച ഉലുവ പൊടി –
കുരുമുളക് പൊടി – 2ഗ്രാം
വെളിച്ചെണ്ണ -ആവശ്യത്തിന്

താളിക്കാന്‍

കടുക് -5ഗ്രാം
ചെറിയഉള്ളി -2 ഏണ്ണംകറിവേപ്പിവെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു മണ്‍ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക അതിലേക്കു ചുവന്നുള്ളിയിട്ട് നന്നായി വഴറ്റുക. ശേഷം അരച്ച മുളകും മല്ലിപൊടിയും മഞ്ഞള്‍പൊടിയും ഉലുവാപ്പൊടിയും കുരുമുളകുപൊടിയുമിട്ട് എണ്ണ തെളിയുന്നവരെ ചെറുചൂടില്‍നന്നായി മൂപ്പിക്കുക. അതിലേക്കു പച്ചമുളകും കറിവേപ്പിലയും കൊടംപുളിയും പിഴിഞ്ഞ വാളന്‍പുളിയും കല്ലുപ്പും ആവശ്യത്തുന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

ചാറു തിളക്കുമ്പോള് മീനിട്ട് ചെറിയ തീയില്‍ചാറു കുറുകി മീന്‍വേകുന്നതുവരെ പാകം ചെയുക. വേറൊരു പാനില്‍ എണ്ണചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു മീന്‍ കറിയിലേക്കു താളിച്ചൊഴിച്ച് അടച്ചുവെക്കുക. കുറഞ്ഞത് ഒരു മണിക്കൂര്‍ തണുത്തതിനു ശേഷം ഉപയോഗിക്കാം.

Tags:
Read more about:
EDITORS PICK
SPONSORED