കൂര്‍ക്ക വൃത്തിയാക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടോ:ഇങ്ങനെ ചെയ്താല്‍ കൂര്‍ക്ക വൃത്തിയാക്കാം ഈസിയായി!

News Desk March 7, 2018

കൂര്‍ക്ക എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്.എന്നാല്‍ വൃത്തിയാക്കാന്‍  ഉള്ള മടി കൊണ്ട് ആരും കൂര്‍ക്ക വീട്ടില്‍ കയറ്റാറില്ല.ചില പൊടികൈകള്‍ കൊണ്ട് കൂര്‍ക്ക എളുപ്പത്തില്‍ വൃത്തിയാക്കാം.

പോര്‍ക്കും കൂര്‍ക്കയും, ബീഫും കൂര്‍ക്കയും,കൂര്‍ക്ക മെഴുക്കു പുരട്ടി, തുടങ്ങി കൂരക്ക വിഭവങ്ങള്‍ ഒരുപാടുണ്ട്.രുചിയുള്ള ഈ കൂര്‍ക്ക വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്.

പഴവര്‍ഗങ്ങള്‍ ഇട്ടുവക്കാന്‍ ഉപയോഗിക്കുന്ന ചെറിയ വലയുണ്ട്. ഇതില്‍ കൂര്‍ക്ക ഇട്ട ശേഷം രണ്ട് കൈകളും ഉപയോഗിച്ച് നന്നായി തിരുമ്മുക. എന്നിട്ട് വെള്ളത്തില്‍ കഴുകിയെടുക്കാം കൂര്‍ക്കയില്‍ ഒരു നുള്ളു തോലുപോലും ഉണ്ടാകില്ല.

ചെറിയ ചാക്കിനുള്ളില്‍ കൂര്‍ക്ക ഇട്ട ശേഷം നിലത്ത് വെച്ചോ,കല്ലിന് മുകളില്‌വെച്ചോ നന്നായി തിരുമുക. എന്നിട്ട് കൂരക്കയില്‍ അവശേഷിക്കുന്ന തോലുകള്‍ കത്തി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ കഴുകിയെടുത്താല്‍ കൂര്‍ക്ക വ്യത്തിയാകും. ചാക്കിന് പകരം തുണിയും ഉപയോഗിക്കാം.

Tags:
Read more about:
EDITORS PICK
SPONSORED