താരനകറ്റി മുടി തഴച്ചു വളരാന്‍ ഈ ഒരു ഇല മതി!

News Desk March 7, 2018

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ്. പലവഴി നോക്കിയിട്ടും വിട്ടൊഴിയാത്ത ഈ പ്രശ്‌നത്തിനെ പടിക്കു പുറത്താക്കാന്‍ ഒരൊറ്റ ഇല മാത്രം മതിയാകും. ആര്യവേപ്പിലയാണ് ആ താരം.

ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യ ഗുണങ്ങളും ആര്യവേപ്പിലയ്ക്ക് ഉണ്ട്.താരനെ  പ്രതിരോധിക്കുന്നതിനും തലയില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും അകറ്റി മുടി തഴച്ചുവളരുന്നതിനും ഈ ഔഷധയില നല്ലതാണ്.

ഇനി എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാമെന്ന് നോക്കാം.

1. ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്‍െ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.

2.തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ കാത്തിരിക്കുക.

3. പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്.

4. ഈ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമതു കഴുകേണ്ട ആവശ്യമില്ല.

വെറും രണ്ടു പ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ താരന്‍ പൂര്‍ണ്ണമായും മാറും. തലയിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്, ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം വീതം ഒരു മാസം തുടര്‍ച്ചയായി ഇതു ചെയ്താല്‍ നല്ല ഇടതൂര്‍ന്ന മുടി വളരുമെന്നതില്‍ സംശയമില്ല.

Tags:
Read more about:
EDITORS PICK
SPONSORED