പേര് സാബിയാക ജോലി പ്രവചനം:ഇതൊരു മനുഷ്യനല്ല ഒരു ആടാണ്

News Desk March 7, 2018

ഇതൊരു ആടാണ് സാധാരണയായ ആടല്ല.ലോകകപ്പ് മല്‍സരങ്ങള്‍ വരെ പ്രവചിക്കുന്ന ആട്.സാബിയാക എന്ന് പേരുള്ള ആടാണ് ഈ താരം.റഷ്യന്‍ ലോകകപ്പിലെ മല്‍സരഫലങ്ങള്‍ പ്രവചിക്കാനാണ് സാബിയ ഒരുങ്ങുനന്നത്.

വെറുതെ കിട്ടിയതല്ല സാബിയാകക്ക് ഈ സ്ഥാനം. സമാര മൃഗശാലയിലെ സഹ അന്തേവാസികളായ ആറു ജീവികളോട് വോട്ടെടുപ്പില്‍ മല്‍സരിച്ചു ജയിച്ചാണു സാബിയാക ഈ സ്ഥാനം നേടിയത്.

സൈമണ്‍ എന്ന കുരങ്ങ്, ഇസഡോറ (കോഴി), റിച്ചാര്‍ഡ് (കുറുക്കന്‍), ലെക്‌സസ് (ഒട്ടകം), കോകോ (കീരി), മുര്‍സിക് (പെരുമ്പാമ്പ്) എന്നിവരാണു മത്സരരംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതോടെ സാബിയാകയ്ക്ക് വിഐപി പരിഗണനയാണ്.

ഇനി എങ്ങനെയാണ് പ്രവചനം എന്ന് കാത്തിരുന്ന് കാണാം.

Read more about:
RELATED POSTS
EDITORS PICK
SPONSORED