കളി കാര്യമായി: സുഹൃത്തുക്കളുടെ സോഷ്യല്‍ മീഡിയാ ട്രോള്‍, മികച്ച വിജയം കരസ്ഥമാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Sruthi March 7, 2018
suicide

പഠനത്തില്‍ മുന്നില്‍നിന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന പരിഹാസമാണ് വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത്. 22 കാരനായ എഡ്‌വാര്‍ഡ് സീനിയര്‍ ആണ് തന്റെ സുഹൃത്തുക്കളില്‍ നിന്നുയര്‍ന്ന കളിയാക്കലില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

എഡ്‌വാര്‍ഡ് ഒരു പ്രൈവറ്റ് മെസേജ് അയച്ചതാണ് അബദ്ധത്തില്‍ കലാശിച്ചത്. അടുത്ത സുഹൃത്തുക്കള്‍ക്ക് എഡ്‌വാര്‍ഡ് അയച്ചുകൊടുത്ത മെസേജ് നൂറുകണക്കിനാളുകളുടെ മൊബൈലില്‍ എത്തുകയായിരുന്നു. തന്റെ കോളേജിലെ പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു മെസേജ്. അവള്‍ തന്നെ ആകര്‍ഷിച്ചുവെന്നുള്ള മെസേജായിരുന്നു അത്.

ഈ മെസേജ് സുഹൃത്തുക്കള്‍ ഒരു കളിയാക്കല്‍ എന്ന നിലയില്‍ വൈറലാക്കുകയായിരുന്നു. എന്നാല്‍, കളി കാര്യമാകുമെന്ന് കരുതിയില്ല. പ്രശ്‌നം പുറത്തറിഞ്ഞതോടെ എഡ്‌വാര്‍ഡിന്റെ മെഡിക്കല്‍ പഠനം അവസാനിക്കുകയായിരുന്നു. കോളേജില്‍ നിന്ന് അവനെ പുറത്താക്കി. ഡോക്ടറാകാനുള്ള തന്റെ സ്വപ്‌നത്തില്‍ വിള്ളല്‍ വീഴ്ത്തിയതില്‍ മാനസികമായി എഡ്‌വാര്‍ഡ് തളര്‍ന്നിരുന്നു.

Edward-Senior

കരഞ്ഞുകൊണ്ടാണ് എഡ്‌വാര്‍ഡ് വീട്ടിലേക്ക് പോയത്. പിന്നീട്, വീടിനുപരിസരത്ത് കെട്ടിത്തൂങ്ങുകയായിരുന്നു. റഗ്ബി,ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ മേഖലയില്‍ മികച്ച വിജയം കരസ്ഥമാക്കിയ താരമാണ്. പഠനത്തിലും മുന്‍നിരയിലായിരുന്നു എഡ്‌വാര്‍ഡ്. സ്വാന്‍സി മെഡിക്കല്‍ കോളേജിലാണ് എഡ്‌വാര്‍ഡ് പഠിച്ചത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED