ഈ ഏഴു ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ:എങ്കില്‍ മുടിക്കൊഴിച്ചില്‍ താനേ കുറഞ്ഞോളും

News Desk March 8, 2018

മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്.മുടി സംരക്ഷണത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി മുടികൊഴിച്ചില്‍ തന്നെയാണ്. എന്തൊക്കെ മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ തുടരുകയാണെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഈ ഏഴു ശീലങ്ങളാണ്. ഇവ ഉപേക്ഷിച്ചു നോക്കൂ, മുടികൊഴിച്ചില്‍ കുറയുകയും മുടി വളരുകയും ചെയ്യും.

മുടി നനക്കാതെ ഇരിക്കുന്നത്

മുടി അടിക്കടി നനക്കാതിരിക്കുന്നത് നല്ലതല്ല. മുടി എണ്ണമയമുള്ളതാണെന്നു തോന്നിത്തുടങ്ങിയാല്‍ അപ്പോള്‍ നനക്കണം. അധികം എണ്ണമയമില്ലാത്ത ശിരോചര്‍മത്തിലേ മുടിവളര്‍ച്ചയുണ്ടാകൂ.

അമിതമായി എണ്ണ തേക്കുന്നത്

ആഴ്ചയിലൊരിക്കല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് ശിരോചര്‍മത്തിനു വളരെ നല്ലതാണ്. മുടിയുടെ വേരുകള്‍ക്കാവശ്യമായ എണ്ണ നമ്മുടെ ശരീരത്തില്‍ തന്നെ ഉണ്ട്. അതുകൊണ്ടു മുടിയുടെ വേരുകളില്‍ നന്നായി തേച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ അഗ്രഭാഗത്ത് എണ്ണ വയക്കുന്നതാകും നല്ലത്.

കെമിക്കലുകളുടെ അമിത ഉപയോഗം

മുടി സ്‌റ്റൈലിഷ് ആക്കാനായി ഉപയോഗിക്കുന്ന കെമിക്കലുകളും സ്‌പ്രേകളുമൊക്കെ മുടിവളര്‍ച്ചയെ തടസ്സപ്പെടുത്തും. എത്രത്തോളം കെമിക്കലുകള്‍ തലയില്‍ ഉപയോഗിക്കുന്നുവോ അത്രത്തോളം മുടികൊഴിച്ചിലും വര്‍ധിക്കും. അതുകൊണ്ട് കഴിയുന്ന അത്രയും ഇവ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മയമില്ലാതെ മുടി ചീകുന്നത്

ബലത്തോടെ മുടി ചീകുന്നത് വേരുകളെ ക്ഷയിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ വേഗത്തില്‍ ഒരുങ്ങുന്ന സമയമാണെങ്കില്‍ പോലും മുടിയെ കരുതലോടെ ചീകുവാന്‍ ശ്രദ്ധിക്കു.

ദീര്‍ഘനേരം മുടി കെട്ടിവെക്കുന്നത്

മുടി സദാസമയവും കെട്ടി വെക്കുന്നത് അത്ര നല്ല ശീലമല്ല. രോമകൂപങ്ങളെ അതു കേടാക്കുകയാണു ചെയ്യുക. മുടിയുടെ വേരുകള്‍ക്കു ശ്വസിക്കാനായി ദീര്‍ഘനേരം മുടികെട്ടിവെക്കുന്നത് ഒഴിവാക്കുക.

നനഞ്ഞ മുടി കെട്ടി വയ്ക്കുന്നത്

നനഞ്ഞിരിക്കുന്ന സമയത്ത് മുടിയുടെ വേരുകള്‍ ബലം കുറഞ്ഞായിരിക്കും ഇരിക്കുക, ഈ സമയത്ത് ചീകുമ്പോള്‍ കൂടുതല്‍ മുടി പൊഴിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുടി ഉണങ്ങിയതിനു ശേഷം മാത്രം ചീകാന്‍ ശ്രദ്ധിക്കുക.

ഹെയര്‍ ഡ്രൈയറിന്റെ അമിത ഉപയോഗം

ഇത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്, മറിച്ച് ശീലമാക്കിയാല്‍ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്.

Tags:
Read more about:
EDITORS PICK
SPONSORED