മത്തി കൊതിയന്‍മാരുടെ ശ്രദ്ധക്ക് :ഇനി വീട്ടില്‍ ഉണ്ടാക്കാം കൊതിയൂറും മത്തി വിഭവങ്ങള്‍

News Desk March 8, 2018

കേരളീയരുടെ ഇഷ്ട വിഭവമാണ് മത്തി.മത്തിയും ചോറും,മത്തിക്കറിയും കപ്പയും,തുടങ്ങി എന്തിനും ഏതിനും മത്തി കഴിക്കാം.വളരെ രുചികരമായി മത്തി വിഭവങ്ങള്‍ തയ്യാറാക്കാം. അതും വളരെ എളുപ്പത്തില്‍.

മത്തി പുളിയില ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ട് കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്
5. ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
രണ്ട് മുതല് അഞ്ച് വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്‍പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

മത്തി വെണ്ടക്ക സൂപ്പ്

ആവശ്യമുള്ള സാധനങ്ങള്‍
1.ചെറിയ മത്തി – എട്ടെണ്ണം
2.ചെറിയ വെണ്ടക്ക – എട്ടെണ്ണം
3.വെളിച്ചെണ്ണ – 20 മില്ലി
4.വെളുത്തുള്ളി നുറുക്കിയത് – അഞ്ച് ഗ്രാം
5.ചുവന്നുള്ളി നുറുക്കിയത് – 10 ഗ്രാം
6.ചുവന്ന മുളക് നുറുക്കിയത് – രണ്ട് ഗ്രാം
7.കറിവേപ്പില – എട്ടെണ്ണം
8.പുളിവെള്ളം – 10 മില്ലി
9.ഫിഷ് കറിപൗഡര്‍ – 40 ഗ്രാം
10.തക്കാളി (മുറിച്ചത്) – എട്ടെണ്ണം
11.മുരിങ്ങയില – അര കപ്പ്
12.ശര്‍ക്കര ഗ്രേറ്റ് ചെയ്തത് – ഒരു ടീസ്പൂണ്
13.തേങ്ങാപ്പാല്‍ – ഒരു കപ്പ്
14.വെള്ളം – 400 മില്ലി
15.ഉപ്പ് – അഞ്ച് മില്ലി

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കിയ ശേഷം, എല്ലാം ചേരുവകളും ചേര്‍ക്കുക (മത്സ്യം, മുരിങ്ങയില, തേങ്ങാപ്പാലും എന്നിവ ചേര്‍ക്കുക. ശേഷം ഇതിലേക്ക് മത്സ്യം ചേര്‍ത്ത്, ചെറുതീയില്‍ വേവിക്കുക. ശേഷം തേങ്ങാപ്പാലും ചേര്‍ക്കുക. ഒടുവില്‍ മുരിങ്ങയിലയും ചേര്‍ത്ത് ഉപയോഗിക്കാം.

Tags:
Read more about:
EDITORS PICK
SPONSORED